Thu, 13 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Egg Attack

ഓ​ടു​ന്ന കെ​എ​സ്ആ​ർ​ടി​സി ബ​സി​ന് നേ​രെ മു​ട്ട​യേ​റ്; വ​ൻ ദു​ര​ന്തം ഒ​ഴി​വാ​യ​ത് ത​ല​നാ​രി​ഴ​യ്ക്ക്

തി​രു​വ​ന​ന്ത​പു​രം: ഓ​ടു​ന്ന കെ​എ​സ്ആ​ർ​ടി​സി ബ​സി​ന് നേ​രെ മു​ട്ട​യെ​റി​ഞ്ഞ സം​ഭ​വ​ത്തി​ൽ പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. കോ​ഴി​ക്കോ​ട് നി​ന്ന് ബം​ഗ​ളൂ​രു​വി​ലേ​ക്ക് പോ​യ കെ​എ​സ്ആ​ർ​ടി​സി ഡീ​ല​ക്സ് ബ​സ് ബി​ഡ​ദി​ക്ക് സ​മീ​പം എ​ക്സ്പ്ര​സ് ഹൈ​വേ​യി​ലൂ​ടെ സ​ഞ്ച​രി​ക്കു​മ്പോ​ഴാ​ണ് മു​ൻ​വ​ശ​ത്തെ ചി​ല്ലി​ലേ​ക്ക് മൂ​ന്ന് മു​ട്ട​ക​ൾ എ​റി​ഞ്ഞ​ത്. 

ഡ്രൈ​വ​റു​ടെ കാ​ഴ്ച ത​ട​സ​പ്പെ​ട്ട​തോ​ടെ ബ​സ് നി​ർ​ത്തി​യ​തി​നാ​ൽ വ​ൻ അ​പ​ക​ടം ഒ​ഴി​വാ​യി. സം​ഭ​വ​ത്തി​ൽ അ​ട്ടി​മ​റി സം​ശ​യി​ച്ച് കെ​എ​സ്ആ​ർ​ടി​സി അ​ധി​കൃ​ത​ർ ബി​ഡ​ദി പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ പ​രാ​തി ന​ൽ​കി. അ​റു​പ​തി​ലേ​റെ യാ​ത്ര​ക്കാ​രാ​ണ് ബ​സി​ലു​ണ്ടാ​യി​രു​ന്ന​ത്. 

ഇ​തേ റോ​ഡി​ൽ സ്വ​കാ​ര്യ വാ​ഹ​ന​ങ്ങ​ൾ​ക്കു​നേ​രെ​യും നേ​ര​ത്തേ പ​ല​ത​വ​ണ മു​ട്ട​യേ​റ് ഉ​ണ്ടാ​യി​ട്ടു​ണ്ടെ​ന്ന് റി​പ്പോ​ർ​ട്ടു​ക​ളു​ണ്ട്. ക​ഴി​ഞ്ഞ ആ​ഴ്ച ബം​ഗ​ളൂ​രു​വി​ൽ​നി​ന്ന് ലോ​ഡു​മാ​യി കോ​ഴി​ക്കോ​ട്ടേ​ക്ക് മ​ട​ങ്ങു​ക​യാ​യി​രു​ന്ന ലോ​റി​യു​ടെ ഗ്ലാ​സി​ലേ​ക്കും മു​ട്ട എ​റി​ഞ്ഞ​താ​യി കോ​ഴി​ക്കോ​ട് സ്വ​ദേ​ശി നി​സാം പ​റ​ഞ്ഞു. 

Latest News

Corehub Up